രണ്ടോ അതിലധികമോ പ്രദേശങ്ങളോ വിഭാഗങ്ങളോ ചേരി തിരിഞ്ഞ് ആയുധങ്ങളോടു കൂടിയും സേനയെ ഉപയോഗിച്ചും നടത്തുന്ന പോരാട്ടമാണ് യുദ്ധം. കീഴടക്കുക ഉദ്ദേശ്യം അടിച്ചേൽപ്പിക്കുക അവകാശം പിടിച്ചു വാങ്ങുക എന്നിവയാകാം യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ. ഈ ലക്ഷ്യങ്ങൾ രാഷ്ട്രീയം, വ്യവസായം, മതം, വംശീയത എന്നിവയിൽ അടിസ്ഥാനപ്പെട്ടിരിക്കാം, യുദ്ധത്തിന്റെ കാരണമായും ഇവയെ കണക്കാക്കുന്നു. രാഷ്ട്രവൽക്കരണം, സേനാസന്നാഹം എന്നിവ നൂതനയുഗത്തിൽ യുദ്ധത്തിനു വഴിതെളിച്ചു. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള അതിരുതർക്കം യുദ്ധത്തിനു കാരണമാകാം. യുദ്ധത്താൽ നാശനഷ്ടങ്ങൾ വളരെ വലിയ അളവിൽ സംഭവിക്കുന്നു. പുരാണിക കാലങ്ങളിൽ ഒരു യുദ്ധത്തിൽ സാധാരണ തുടർച്ചയായ ഒരൊറ്റ സംഘട്ടനം മാത്രമേ കാണൂ. കാലക്രമേണ സൈന്യങ്ങളുടെ വലിപ്പം വർദ്ധിച്ചതോടെ ഒരു യുദ്ധത്തിൽ പല മുന്നണികളും (front), ഒരോ മുന്നണിയിൽ പല സംഘട്ടനങ്ങളും (battles) ഉണ്ടാവാം. ഉദാഹരണത്തിന് 1971 ലെ ഇൻഡോ പാക് യുദ്ധത്തിൽ പശ്ചിമ പാകിസ്താനുമായുള്ള അതൃത്തിയിൽ പശ്ചിമ മുന്നണിയും (western front) കിഴക്കൻ പാകിസ്താനുമായുള്ള (ഇപ്പോഴത്തെ ബംഗ്ലാദേശ്) അതൃത്തിയിൽ കിഴക്കൻ മുന്നണിയും (eastern front) ഉണ്ടായിരുന്നു. സംഘട്ടനങ്ങൾ (battles) പല തരമുണ്ട് :നാവിക സംഘട്ടനം (naval battles), വായു സംഘട്ടനം (air battles), കര സേനാ സംഘട്ടനം (land battles). ചില സംഘട്ടനങ്ങളിൽ മിശ്രിത ഘടകങ്ങളുണ്ടാവാം കടൽ-വായു (sea-air battles), കര-വായു (land air) , കടൽ-കര ആക്രമണം (Amphibious assault) എന്നിങ്ങനെ പല തരം സംഘട്ടനങ്ങൾ ഒരു യുദ്ധത്തിലുണ്ടാവാം.
2003-ൽ നോബൽ സമ്മാനജേതാവായ റിച്ചാർഡ് ഇ. സ്മാലി മനുഷ്യരാശി അടുത്ത 50 വർഷത്തിൽ നേരിടുന്ന പത്ത് വലിയ പ്രശ്നങ്ങളിൽ ആറാമത്തേതായി യുദ്ധത്തെ ഉൾപ്പെടുത്തുകയുണ്ടായി.[1] 1832-ലെ തന്റെ ഓൺ വാർ എന്ന പ്രബന്ധത്തിൽ പ്രഷ്യൻ സൈനിക ജനറലായ കാൾ വോൺ ക്ലോസെവിറ്റ്സ് യുദ്ധത്തെ ഇപ്രകാരം നിർവ്വചിക്കുകയുണ്ടായി: “തങ്ങളുടെ ശത്രുക്കളെ തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് പ്രവർത്തിക്കാൻ നിർബന്ധിതരാക്കുവാൻ വേണ്ടിയുള്ള ഒരു ബലപ്രയോഗമാണ് യുദ്ധം.”[2]
മനുഷ്യസ്വഭാവമനുസരിച്ച് ഒഴിവാക്കാനാകാത്തതായ ഒരു സംഗതിയാണ് ചില പണ്ഡിതർ യുദ്ധത്തെ കണക്കാക്കുന്നത്. മറ്റുള്ളവരുടെ വാദമനുസരിച്ച് ചില പ്രത്യേക സാമൂഹിക-സാംസ്കാരിക സാഹചര്യത്തിലോ പാരിസ്ഥിക സ്ഥിതികളിലോ മാത്രമാണ് യുദ്ധം ഒഴിവാക്കാൻ സാധിക്കാത്തതെന്ന് വാദിക്കുന്നു. ചില പണ്ഡിതർ വാദിക്കുന്നത് യുദ്ധം ചെയ്യുക എന്നത് ഒരു പ്രത്യേക സമൂഹത്തിനോ രാഷ്ട്രീയ സംവിധാനത്തിനോ മാത്രമുള്ള സ്വഭാവമല്ലെന്നും ജോൺ കീഗൻ തന്റെ ഹിസ്റ്ററി ഓഫ് വാർഫെയർ എന്ന ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നതുപോലെ ഉപയോഗിക്കുന്ന സമൂഹത്താൽ രൂപവും വ്യാപ്തിയും നിർണ്ണയിക്കപ്പെടുന്ന ഒരു ആഗോള പ്രതിഭാസമാണ് യുദ്ധം എന്നാണ്.[3] യുദ്ധം ചെയ്യാത്ത മനുഷ്യ സമൂഹങ്ങൾ ഉണ്ട് എന്നതിൽ നിന്ന് മനുഷ്യൻ സ്വാഭാവികമായി യുദ്ധക്കൊതിയുള്ളവരായിരിക്കുകയില്ല എന്നും ചില പ്രത്യേക സാഹചര്യങ്ങളിൽ യുദ്ധമുണ്ടാവുകയാണ് ചെയ്യുന്നത് എന്നും വാദിക്കുന്നവരുണ്ട്.[4]
ആരംഭം മുതലുള്ള മരണം വച്ചുനോക്കിയാൽ ഏറ്റവും മാരകമായ യുദ്ധം രണ്ടാം ലോകമഹായുദ്ധമാണ്. 6 കോടിക്കും 8.5 കോടിക്കുമിടയിൽ ആൾക്കാരാണ് ഈ യുദ്ധത്തിൽ മരിച്ചത്.[5][6]
“മതമേതായാലും മനുഷ്യൻ നന്നായാൽ മതി” എന്ന സൂക്തത്തിലൂടെ മാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിച്ച മഹാനായ സന്യാസിവര്യൻ. ആധുനിക കേരളത്തിന്റെ ശില്പികളിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി. “കേരളീയ നവോത്ഥാനത്തിന്റെ പിതാവ്” എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമൂഹിക പരിഷ്‌കർത്താവ്. “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന പ്രസിദ്ധ വാക്യം ശ്രീ നാരായണഗുരുവിന്റേതാണ്.
തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി ഗ്രാമത്തിൽ ജനിച്ച ഗുരുദേവൻ, നാണു എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കുഞ്ഞുനാളിൽ തന്നെ സിദ്ധരൂപം, ബാലപ്രബോധനം എന്നിവ കണ്ണങ്കര നാരായണപ്പിള്ളയിൽ നിന്നും പഠിച്ചു. അമ്മാവനായ കൃഷ്ണവൈദ്യനിൽ നിന്ന് അമരകോശവും പഠിച്ചു. ചെറുപ്പത്തിൽ തന്നെ നാരായണൻ അസാധാരണമായ ബുദ്ധിശക്തിയും തികഞ്ഞ ഈശ്വരാഭിമുഖ്യവും പ്രകടിപ്പിച്ചിരുന്നു. ഇരുപത്തൊന്നാമത്തെ വയസ്സിൽ കരുനാഗപ്പള്ളിയിലെ പുതുപ്പള്ളി രാമൻപിള്ള ആശാനിൽ നിന്നും സംസ്കൃതം പഠിച്ചു. മൂന്ന് വർഷം കൊണ്ട് തർക്കം, വ്യാകരണം, വേദാന്തം എന്നിവ അഭ്യസിച്ചു. അവിടെവെച്ചാണ് കവിതകൾ എഴുതിത്തുടങ്ങിയത്. ഗജേന്ദ്രമോക്ഷം കഥ വഞ്ചിപ്പാട്ടാക്കി പരിവർത്തനം ചെയ്തുകൊണ്ടായിരുന്നു ആദ്യ രചന നിർവ്വഹിച്ചത്. കൂടാതെ സംസ്കൃതത്തിൽ വിഷ്ണു സ്തോത്രങ്ങളും രചിച്ചു. വിദ്യാഭ്യാസത്തിന് ശേഷം വീടിനടുത്ത് ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ച് നാല് വർഷത്തോളം കുട്ടികളെ പഠിപ്പിച്ചു. അങ്ങനെ നാണുവാശാൻ എന്ന പേരും ലഭിച്ചു. ഒഴിവു സമയങ്ങളിൽ ഭക്തിഗ്രന്ഥങ്ങൾ വായിക്കുകയും താണജാതിക്കാരുടെ കുടിലുകൾ സന്ദർശിക്കുകയും അവരോട് അടുത്തിടപഴകുകയും ചെയ്തു. ആ ബന്ധം ബന്ധുക്കളുടെ അമർഷത്തിനിടയായി. നാളുകൾ കഴിയുന്തോറും നാരായണന് ഈശ്വര ഭക്തി കൂടുകയും ലൗകിക ജീവിതത്തിൽ താത്പര്യം കുറയുകയും ചെയ്തു.
ചെറുപ്രായത്തിൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അച്ഛന്റെ സഹോദരീപുത്രിയായ കാളിയെ വിവാഹം കഴിച്ചുവെങ്കിലും ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. അതിനിടയ്ക്ക് അമ്മയും അച്ഛനും മരിച്ചു. അതോടെ വീട്ടിൽ നിന്നും അകന്ന നാരായണൻ എല്ലാമുപേക്ഷിച്ച് സന്യാസത്തിനിറങ്ങി. വിജനമായ കുന്നുകളിലും കാടുകളിലും ധ്യാനനിരതനായി. അതിനിടയ്ക്ക് ചട്ടമ്പിസ്വാമികളെ പരിചയപ്പെട്ടു. തൈക്കാട്ട് അയ്യാവ് സ്വാമിയുമായുള്ള പരിചയത്തോടെ സുബ്രമണ്യ ഉപാസകനായി. നിരവധി സുബ്രമണ്യ സ്തോത്രങ്ങൾ രചിച്ചു. പിന്നീട് ശ്രീനാരായണഗുരുസ്വാമി എന്നറിയപ്പെടുവാൻ തുടങ്ങി. മരുത്വാ മലയിൽ കുറേക്കാലം ധ്യാനത്തിലായിരുന്ന ഗുരുദേവൻ 1888-ൽ അരുവിപ്പുറത്ത് ശിവലിംഗ പ്രതിഷ്ഠ നടത്തി. വളരെയധികം ജനങ്ങൾ അദ്ദേഹത്തെ ആരാധിക്കുവാൻ തുടങ്ങി. സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾ ഇല്ലാതാക്കാൻ അദ്ദേഹം പ്രയത്നിച്ചു. ഡോക്ടർ പല്പുവുമായുണ്ടായ അടുപ്പമാണ് പല സാമൂഹിക മുന്നേറ്റങ്ങൾക്കും തുടക്കമായത്. 1903 മെയ് 15 ന് ശ്രീനാരായണ ധർമ്മ പരിപാലനയോഗം സ്ഥാപിച്ചു. അദ്ധ്യക്ഷൻ ശ്രീനാരായണഗുരുവും സെക്രട്ടറി കുമാരനാശാനും ആയിരുന്നു.
അരുവിപ്പുറത്തുനിന്നും പിന്നീട് തന്റെ പ്രവർത്തനരംഗം വർക്കല ശിവഗിരിയിലാക്കി. തീണ്ടൽ, തൊടീൽ, വർണ്ണവിവേചനം തുടങ്ങിയ സാമൂഹിക അസമത്വങ്ങളുടേയും ദുരാചാരങ്ങളുടേയും വിളനിലമായിരുന്ന കേരളത്തിലുടനീളം ഒരു സന്യാസിയായി സഞ്ചരിച്ച് സാമൂഹിക സമത്വത്തിനുള്ള അവകാശത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കി. ജാതിമതഭേദമന്യേ എല്ലാവർക്കും പ്രവേശിക്കാവുന്ന ധാരാളം ക്ഷേത്രങ്ങൾ അദ്ദേഹം സ്ഥാപിച്ചു. 1909 ചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തിൽ ശിവഗിരിയിൽ ശാരദാമഠത്തിന് തറക്കല്ലിട്ടു. ആലുവയിലും ആശ്രമം സ്ഥാപിച്ചു. 1922 ൽ മഹാകവി രവീന്ദ്രനാഥ ടാഗോറും 1925 ൽ മഹാത്മാ ഗാന്ധിജിയും വർക്കലയിൽ ഗുരുദേവനെ സന്ദർശിച്ചു. 1912-ൽ നടത്തിയ വർക്കല, ശിവഗിരി പ്രതിഷ്ഠകൾ 1923-ൽ ആലുവായിൽ വച്ചു നടത്തപ്പെട്ട സർവ്വമതസമ്മേളനം തുടങ്ങിയവ ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളാണ്. ഗുരുദേവന്റെ ഏറ്റവും വലിയ സന്ദേശം അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരുന്നു. ഈഴവ സമുദായത്തിന്റെ നവീകരണം എന്ന ഗുരുദേവന്റെ ലക്ഷ്യം ഹിന്ദുമതത്തിന്റെയും കേരള സമൂഹത്തിന്റെയും നവീകരണത്തിന് വഴികാട്ടിയായി. 1928 സെപ്റ്റംബർ 20 ന് ശിവഗിരിയിൽ വച്ച് സമാധിയായി.
നാൾവഴി
■ 1856 ഓഗസ്റ്റ് 20-ന് തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി ഗ്രാമത്തിലെ വയൽവാരത്ത് വീട്ടിൽ ജനിച്ചു.
■ പ്രസിദ്ധമായ അരുവിപ്പുറം ശിവപ്രതിഷ്ഠ ഗുരു നടത്തിയത് 1888-ലാണ്. ശ്രീ നാരായണഗുരു അരുവിപ്പുറത്ത് നെയ്യാറിന്റെ തീരത്ത് ശിവലിംഗപ്രതിഷ്ഠ നടത്തി. ബ്രാഹ്മണർ ചെയ്തിരുന്ന പ്രതിഷ്ഠാകർമം ഒരു ഈഴവ സമുദായാംഗം ചെയ്തതിനെ യാഥാസ്ഥിതികർ ചോദ്യംചെയ്തു. താൻ പ്രതിഷ്ഠിച്ചത് ‘ഈഴവശിവനെ’യാണ് എന്നായിരുന്നു നാരായണഗുരുവിന്റെ മറുപടി. “അരുവിപ്പുറം വിപ്ലവ”മെന്നും ഈ സംഭവം വിശേഷിപ്പിക്കപ്പെട്ടു.
■ 1895-ൽ ബാംഗ്ലൂരിൽ വെച്ച് ഡോ.പൽപ്പുവുമായി കൂടിക്കാഴ്ച നടത്തി.
■ 1898-ൽ അരുവിപ്പുറം ക്ഷേത്രയോഗം രൂപവത്കരിച്ചു.
■ 1903 മെയ് 15-ലാണ് എസ്.എൻ.ഡി.പി സ്ഥാപിതമാവുന്നത്. ഇതിന്റെ ആജീവനാന്ത അധ്യക്ഷനായി ശ്രീനാരായണ ഗുരുവിനെയും ആദ്യ സെക്രട്ടറിയായി കുമാരനാശാനെയും തിരഞ്ഞെടുത്തു.
■ വൈക്കത്ത് ഉല്ലല ക്ഷേത്രത്തിൽ ‘ഓം’ കാരാങ്കിതമായ കണ്ണാടി പ്രതിഷ്ഠ നടത്തി.
■ 1909-ൽ ശിവഗിരിയിൽ ശാരദാമഠത്തിനു തറക്കല്ലിട്ടു.
■ 1912-ൽ വർക്കലയിൽ ശ്രീ നാരായണഗുരു ശാരദാപ്രതിഷ്ഠ നടത്തി.
■ കൊല്ലവർഷം 1090-ൽ ആലുവയിൽ പെരിയാറിന്റെ തീരത്ത് അദ്വൈതാശ്രമം സ്ഥാപിച്ചു. അദ്വൈതാശ്രമത്തിൽ ചേർന്ന ഒരു യോഗത്തിലാണ് “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന സന്ദേശം ഗുരു ലോകത്തിന് നൽകിയത് (1915).
■ 43 ക്ഷേത്രങ്ങൾക്ക് പ്രതിഷ്ഠാകർമം നിർവഹിച്ച ഗുരു ക്ഷേത്രങ്ങൾക്കൊപ്പം വിദ്യാലയങ്ങളും വേണമെന്നു ശഠിച്ചു. ഒപ്പം വായനശാലയും വ്യവസായശാലയും കൂടിയുണ്ടായാൽ നന്ന് എന്നും പറഞ്ഞിരുന്നു.
■ മുരുക്കുംപുഴ ക്ഷേത്രത്തിൽ സത്യം, ധർമ്മം, ദയ, സ്നേഹം എന്ന മുദ്രാവാക്യമാണ് ഗുരു പ്രതിഷ്ഠിച്ചത്. കാരമുക്കു ക്ഷേത്രത്തിലെ പ്രതിഷ്ഠ കെടാവിളക്ക്.
■ 1922-ൽ ടാഗോറും, 1925-ൽ ഗാന്ധിജിയും, ശ്രീ നാരായണഗുരുവിനെ സന്ദർശിച്ചു.
■ 1928 സെപ്റ്റംബർ 20 (1104 കന്നി 5)ന് ശ്രീനാരായണഗുരു സമാധിയായി.
1. കേരള നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് – ശ്രീ നാരായണ ഗുരു
2. ശ്രീനാരായണഗുരു ജനിച്ചത് ഏതു വർഷമാണ് – 1856
3. ശ്രീനാരായണഗുരു വിദ്യാഭ്യാസകാലത്ത് രചിച്ച കൃതിയുടെ പേരെന്ത് – ഗജേന്ദ്രമോക്ഷം
4. ശ്രീനാരായണഗുരു സ്ഥാപിച്ച “ഓം സാഹോദര്യം സർവത്ര” എന്ന ആശയം മുന്നോട്ടുവെക്കുന്ന ആശ്രമം – അദ്വൈതാശ്രമം ആലുവ
5. ആലുവയിലെ അദ്വൈതാശ്രമം സ്ഥാപിക്കപ്പെട്ട വർഷം – 1913
6. ശ്രീനാരായണഗുരുവിനെ ശിവഗിരി ആശ്രമത്തിൽവെച്ച് ഗാന്ധിജി സന്ദർശിച്ചത് ഏതു വർഷമാണ് – 1925
7. മഹാകവി ടാഗോർ ശ്രീനാരായണഗുരുവിനെ സന്ദർശിച്ചത് ഏതു വർഷമാണ് – 1922
8. ശ്രീനാരായണഗുരു മിശ്രഭോജനം നടത്തിയത് ഏതുവർഷമാണ് – 1915
9. ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ ആലുവയിൽവെച്ച് സർവമത സമ്മേളനം നടന്നത് ഏത് വർഷമാണ് – 1915
10. “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന സന്ദേശം ശ്രീനാരായണഗുരു ലോകത്തിന് നൽകിയത് ഏത് ആശ്രമത്തിൽ വെച്ചാണ് – അദ്വൈതാശ്രമം
11. ശ്രീനാരായണ ധർമ സംഘം സ്ഥാപിക്കപ്പെട്ടത് ഏത് വർഷമാണ് – 1928
12. ശ്രീനാരായണ ധർമ പരിപാലന യോഗം സ്ഥാപിക്കപ്പെട്ടത് ഏത് വർഷമാണ് – 1903
13. ശ്രീനാരായണഗുരു തന്റെ ദൗത്യം വിളംബരം ചെയ്ത അരുവിപ്പുറം ശിവപ്രതിഷ്ഠ ഏത് വർഷത്തിലാണ് നിർവഹിക്കപ്പെട്ടത് – 1888
14. ശ്രീനാരായണ ധർമ പരിപാലന യോഗത്തിന്റെ ആദ്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചത് – കുമാരനാശാൻ
15. എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രം – വിവേകോദയം
16. വിവേകോദയം മാസികയുടെ ആദ്യ പത്രാധിപർ ആരായിരുന്നു – കുമാരനാശാൻ
17. ശ്രീനാരായണഗുരു തലശ്ശേരിയിലെ ജഗന്നാഥ ക്ഷേത്ര പ്രതിഷ്ഠ നടത്തിയത് ഏത് വർഷത്തിലാണ് – 1908
18. ശ്രീ നാരായണ ഗുരു സമാധിയായത് എന്നാണ് – 1928 സെപ്റ്റംബർ 20
19. ആദ്യത്തെ ശിവഗിരി തീർത്ഥാടനം നടന്നതെന്ന് – 1933 ജനുവരി 1
20. ചട്ടമ്പിസ്വാമികൾക്ക് സമർപ്പിച്ചിരിക്കുന്ന ശ്രീ നാരായണ ഗുരുദേവ രചന – നവമഞ്ജരി
21. “ജാതി ഭേദം മതദ്വേഷമേതുമില്ലാതെ സർവരും” എന്നുതുടങ്ങുന്ന വചനം ശ്രീനാരായണ ഗുരു ഏത് ശ്രീകോവിലിന്റെ ചുവരിലാണ് സ്വന്തം കൈയക്ഷരത്തിൽ എഴുതിയത് – അരുവിപ്പുറം
22. ശ്രീനാരായണ ഗുരുവിന്റെ ഏത് കൃതിയിലാണ് “ജാതി ഭേദം മതദ്വേഷമേതുമില്ലാതെ സർവരും” എന്ന വാക്യമുള്ളത് – ജാതിനിർണയം
23. “ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു”, ശ്രീ നാരായണ ഗുരുവുമായിട്ടുള്ള കൂടികാഴ്ചയെപ്പറ്റി ഇങ്ങനെ പറഞ്ഞതാര് – ദീനബന്ധു സി.എഫ്.ആൻഡ്രൂസ്
24. ഗുരു തന്റെ അവസാന പ്രതിഷ്ഠ നടത്തിയ സ്ഥലം – കളൻകോട്
25. 1918-ൽ ഗുരു സന്ദർശിച്ച വിദേശ രാജ്യം – സിലോൺ (ശ്രീലങ്ക)
26. വൈക്കംസത്യാഗ്രഹകാലത്ത് ഗുരു സത്യഗ്രഹാശ്രമം സന്ദർശിച്ചതെന്ന് – 1924 സെപ്റ്റംബറിൽ
27. ഉപനിഷത്തുകളുടെ സാരം സംഗ്രഹിച്ചു ഗുരു രചിച്ച കൃതി – ദർശനമാല
28. ഗുരുവിനെ “രണ്ടാം ബുദ്ധൻ” എന്ന് വിശേഷിപ്പിച്ച മഹാകവി – ജി.ശങ്കരക്കുറുപ്പ്
29. 1904-ൽ എസ്.എൻ.ഡി.പി യുടെ ആദ്യ സമ്മേളനം നടന്നതെവിടെ – അരുവിപ്പുറം
60. രബീന്ദ്രനാഥ ടാഗോർ ശ്രീനാരായണഗുരുവിനെ സന്ദർശിച്ച വർഷം – 1922
61. കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് തിരുവിതാംകൂർ രാജാക്കന്മാർ ഒഴിവാക്കിയിരുന്നു ഏക വ്യക്തി – ശ്രീനാരായണഗുരു
62. യുഗപുരുഷൻ എന്ന സിനിമ ആരുടെ ജീവിതം ആസ്പദമാക്കിയാണ് – ശ്രീനാരായണഗുരു
63. ജനന മരണ ദിവസങ്ങൾ പൊതു ഒഴിവായി കേരളം സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഏക വ്യക്തി – ശ്രീനാരായണഗുരു
65. നിർവൃതി പഞ്ചകത്തിന്റെ കർത്താവ് – ശ്രീ നാരായണഗുരു
66. “ഞാൻ പല സിദ്ധന്മാരെയും മഹർഷിമാരെയും കണ്ടിട്ടുണ്ട്. എന്നാൽ ശ്രീനാരായണഗുരുവിനെക്കാൾ മികച്ചതോ അദ്ദേഹത്തിന് തുല്യനോ ആയ ഒരു മഹാത്മാവിനെ എങ്ങും കണ്ടിട്ടില്ല” ആരുടേതാണ് ഈ വാക്കുകൾ – രബീന്ദ്രനാഥ ടാഗോർ
67. ചെമ്പഴന്തി ആരുടെ ജന്മം കൊണ്ട് പ്രസിദ്ധമാണ് – ശ്രീ നാരായണഗുരു
68. 1924-ൽ ശ്രീനാരായണഗുരു സർവമത സമ്മേളനം വിളിച്ചുചേർത്തത് എവിടെയാണ് – ആലുവ
69. ശ്രീനാരായണഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷമേത് – 1913
70. ശ്രീനാരായണഗുരു വർക്കലയിൽ സമാധിയായത് ഏത് വർഷമാണ് – 1928
8 53 9 58 10 52 11 47 12 62 13 65 14 66 15 62 16 67 17 62 18 64 19 100 20 77 21 71 22 68 23 65 24 58 25 59 26 52 27 62 28 67 29 28 1129067 Labels Animals Astronomy Biology Chemistry Computer Crops Current Affairs English Film Personalities First in Kerala Flowers General Knowledge Geography Human Body India India Freedom Fighters India History India Personalities Indian Constitution Indian Geography Indian Independence Movement Indian Languages Indian Social Reformers Indian States Kerala Kerala Districts Kerala Geography Kerala History Kerala History Timeline Kerala Renaissance Leaders Kingdoms in Kerala Literature Malayalam Malayalam Poets and Writers Maths Physics Religions Rivers Scientis Rulers World World History World Personalities PSC Study Materials in Malayalam Online Resource for PSC Study Materials