ശ്രീനാരായണ ഗുരു ഉപന്യാസം

“മതമേതായാലും മനുഷ്യൻ നന്നായാൽ മതി” എന്ന സൂക്തത്തിലൂടെ മാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിച്ച മഹാനായ സന്യാസിവര്യൻ. ആധുനിക കേരളത്തിന്റെ ശില്പികളിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി. “കേരളീയ നവോത്ഥാനത്തിന്റെ പിതാവ്” എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമൂഹിക പരിഷ്‌കർത്താവ്. “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന പ്രസിദ്ധ വാക്യം ശ്രീ നാരായണഗുരുവിന്റേതാണ്.

തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി ഗ്രാമത്തിൽ ജനിച്ച ഗുരുദേവൻ, നാണു എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കുഞ്ഞുനാളിൽ തന്നെ സിദ്ധരൂപം, ബാലപ്രബോധനം എന്നിവ കണ്ണങ്കര നാരായണപ്പിള്ളയിൽ നിന്നും പഠിച്ചു. അമ്മാവനായ കൃഷ്ണവൈദ്യനിൽ നിന്ന് അമരകോശവും പഠിച്ചു. ചെറുപ്പത്തിൽ തന്നെ നാരായണൻ അസാധാരണമായ ബുദ്ധിശക്തിയും തികഞ്ഞ ഈശ്വരാഭിമുഖ്യവും പ്രകടിപ്പിച്ചിരുന്നു. ഇരുപത്തൊന്നാമത്തെ വയസ്സിൽ കരുനാഗപ്പള്ളിയിലെ പുതുപ്പള്ളി രാമൻപിള്ള ആശാനിൽ നിന്നും സംസ്കൃതം പഠിച്ചു. മൂന്ന് വർഷം കൊണ്ട് തർക്കം, വ്യാകരണം, വേദാന്തം എന്നിവ അഭ്യസിച്ചു. അവിടെവെച്ചാണ് കവിതകൾ എഴുതിത്തുടങ്ങിയത്. ഗജേന്ദ്രമോക്ഷം കഥ വഞ്ചിപ്പാട്ടാക്കി പരിവർത്തനം ചെയ്തുകൊണ്ടായിരുന്നു ആദ്യ രചന നിർവ്വഹിച്ചത്. കൂടാതെ സംസ്കൃതത്തിൽ വിഷ്ണു സ്തോത്രങ്ങളും രചിച്ചു. വിദ്യാഭ്യാസത്തിന് ശേഷം വീടിനടുത്ത് ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ച് നാല് വർഷത്തോളം കുട്ടികളെ പഠിപ്പിച്ചു. അങ്ങനെ നാണുവാശാൻ എന്ന പേരും ലഭിച്ചു. ഒഴിവു സമയങ്ങളിൽ ഭക്തിഗ്രന്ഥങ്ങൾ വായിക്കുകയും താണജാതിക്കാരുടെ കുടിലുകൾ സന്ദർശിക്കുകയും അവരോട് അടുത്തിടപഴകുകയും ചെയ്തു. ആ ബന്ധം ബന്ധുക്കളുടെ അമർഷത്തിനിടയായി. നാളുകൾ കഴിയുന്തോറും നാരായണന് ഈശ്വര ഭക്തി കൂടുകയും ലൗകിക ജീവിതത്തിൽ താത്പര്യം കുറയുകയും ചെയ്തു.

ചെറുപ്രായത്തിൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി അച്ഛന്റെ സഹോദരീപുത്രിയായ കാളിയെ വിവാഹം കഴിച്ചുവെങ്കിലും ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. അതിനിടയ്ക്ക് അമ്മയും അച്ഛനും മരിച്ചു. അതോടെ വീട്ടിൽ നിന്നും അകന്ന നാരായണൻ എല്ലാമുപേക്ഷിച്ച് സന്യാസത്തിനിറങ്ങി. വിജനമായ കുന്നുകളിലും കാടുകളിലും ധ്യാനനിരതനായി. അതിനിടയ്ക്ക് ചട്ടമ്പിസ്വാമികളെ പരിചയപ്പെട്ടു. തൈക്കാട്ട് അയ്യാവ് സ്വാമിയുമായുള്ള പരിചയത്തോടെ സുബ്രമണ്യ ഉപാസകനായി. നിരവധി സുബ്രമണ്യ സ്തോത്രങ്ങൾ രചിച്ചു. പിന്നീട് ശ്രീനാരായണഗുരുസ്വാമി എന്നറിയപ്പെടുവാൻ തുടങ്ങി. മരുത്വാ മലയിൽ കുറേക്കാലം ധ്യാനത്തിലായിരുന്ന ഗുരുദേവൻ 1888-ൽ അരുവിപ്പുറത്ത് ശിവലിംഗ പ്രതിഷ്ഠ നടത്തി. വളരെയധികം ജനങ്ങൾ അദ്ദേഹത്തെ ആരാധിക്കുവാൻ തുടങ്ങി. സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾ ഇല്ലാതാക്കാൻ അദ്ദേഹം പ്രയത്നിച്ചു. ഡോക്ടർ പല്പുവുമായുണ്ടായ അടുപ്പമാണ് പല സാമൂഹിക മുന്നേറ്റങ്ങൾക്കും തുടക്കമായത്. 1903 മെയ് 15 ന് ശ്രീനാരായണ ധർമ്മ പരിപാലനയോഗം സ്ഥാപിച്ചു. അദ്ധ്യക്ഷൻ ശ്രീനാരായണഗുരുവും സെക്രട്ടറി കുമാരനാശാനും ആയിരുന്നു.



അരുവിപ്പുറത്തുനിന്നും പിന്നീട് തന്റെ പ്രവർത്തനരംഗം വർക്കല ശിവഗിരിയിലാക്കി. തീണ്ടൽ, തൊടീൽ, വർണ്ണവിവേചനം തുടങ്ങിയ സാമൂഹിക അസമത്വങ്ങളുടേയും ദുരാചാരങ്ങളുടേയും വിളനിലമായിരുന്ന കേരളത്തിലുടനീളം ഒരു സന്യാസിയായി സഞ്ചരിച്ച് സാമൂഹിക സമത്വത്തിനുള്ള അവകാശത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കി. ജാതിമതഭേദമന്യേ എല്ലാവർക്കും പ്രവേശിക്കാവുന്ന ധാരാളം ക്ഷേത്രങ്ങൾ അദ്ദേഹം സ്ഥാപിച്ചു. 1909 ചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തിൽ ശിവഗിരിയിൽ ശാരദാമഠത്തിന് തറക്കല്ലിട്ടു. ആലുവയിലും ആശ്രമം സ്ഥാപിച്ചു. 1922 ൽ മഹാകവി രവീന്ദ്രനാഥ ടാഗോറും 1925 ൽ മഹാത്മാ ഗാന്ധിജിയും വർക്കലയിൽ ഗുരുദേവനെ സന്ദർശിച്ചു. 1912-ൽ നടത്തിയ വർക്കല, ശിവഗിരി പ്രതിഷ്ഠകൾ 1923-ൽ ആലുവായിൽ വച്ചു നടത്തപ്പെട്ട സർവ്വമതസമ്മേളനം തുടങ്ങിയവ ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളാണ്. ഗുരുദേവന്റെ ഏറ്റവും വലിയ സന്ദേശം അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരുന്നു. ഈഴവ സമുദായത്തിന്റെ നവീകരണം എന്ന ഗുരുദേവന്റെ ലക്ഷ്യം ഹിന്ദുമതത്തിന്റെയും കേരള സമൂഹത്തിന്റെയും നവീകരണത്തിന് വഴികാട്ടിയായി. 1928 സെപ്റ്റംബർ 20 ന് ശിവഗിരിയിൽ വച്ച് സമാധിയായി.

നാൾവഴി

■ 1856 ഓഗസ്റ്റ് 20-ന് തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി ഗ്രാമത്തിലെ വയൽവാരത്ത് വീട്ടിൽ ജനിച്ചു.

■ പ്രസിദ്ധമായ അരുവിപ്പുറം ശിവപ്രതിഷ്ഠ ഗുരു നടത്തിയത് 1888-ലാണ്. ശ്രീ നാരായണഗുരു അരുവിപ്പുറത്ത് നെയ്യാറിന്റെ തീരത്ത് ശിവലിംഗപ്രതിഷ്ഠ നടത്തി. ബ്രാഹ്മണർ ചെയ്തിരുന്ന പ്രതിഷ്ഠാകർമം ഒരു ഈഴവ സമുദായാംഗം ചെയ്തതിനെ യാഥാസ്ഥിതികർ ചോദ്യംചെയ്തു. താൻ പ്രതിഷ്ഠിച്ചത് ‘ഈഴവശിവനെ’യാണ് എന്നായിരുന്നു നാരായണഗുരുവിന്റെ മറുപടി. “അരുവിപ്പുറം വിപ്ലവ”മെന്നും ഈ സംഭവം വിശേഷിപ്പിക്കപ്പെട്ടു.



■ 1895-ൽ ബാംഗ്ലൂരിൽ വെച്ച് ഡോ.പൽപ്പുവുമായി കൂടിക്കാഴ്ച നടത്തി.

■ 1898-ൽ അരുവിപ്പുറം ക്ഷേത്രയോഗം രൂപവത്കരിച്ചു.

■ 1903 മെയ് 15-ലാണ് എസ്.എൻ.ഡി.പി സ്ഥാപിതമാവുന്നത്. ഇതിന്റെ ആജീവനാന്ത അധ്യക്ഷനായി ശ്രീനാരായണ ഗുരുവിനെയും ആദ്യ സെക്രട്ടറിയായി കുമാരനാശാനെയും തിരഞ്ഞെടുത്തു.

■ വൈക്കത്ത് ഉല്ലല ക്ഷേത്രത്തിൽ ‘ഓം’ കാരാങ്കിതമായ കണ്ണാടി പ്രതിഷ്ഠ നടത്തി.

■ 1909-ൽ ശിവഗിരിയിൽ ശാരദാമഠത്തിനു തറക്കല്ലിട്ടു.

■ 1912-ൽ വർക്കലയിൽ ശ്രീ നാരായണഗുരു ശാരദാപ്രതിഷ്ഠ നടത്തി.

■ കൊല്ലവർഷം 1090-ൽ ആലുവയിൽ പെരിയാറിന്റെ തീരത്ത് അദ്വൈതാശ്രമം സ്ഥാപിച്ചു. അദ്വൈതാശ്രമത്തിൽ ചേർന്ന ഒരു യോഗത്തിലാണ് “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന സന്ദേശം ഗുരു ലോകത്തിന് നൽകിയത് (1915).

■ 43 ക്ഷേത്രങ്ങൾക്ക് പ്രതിഷ്ഠാകർമം നിർവഹിച്ച ഗുരു ക്ഷേത്രങ്ങൾക്കൊപ്പം വിദ്യാലയങ്ങളും വേണമെന്നു ശഠിച്ചു. ഒപ്പം വായനശാലയും വ്യവസായശാലയും കൂടിയുണ്ടായാൽ നന്ന് എന്നും പറഞ്ഞിരുന്നു.

■ മുരുക്കുംപുഴ ക്ഷേത്രത്തിൽ സത്യം, ധർമ്മം, ദയ, സ്നേഹം എന്ന മുദ്രാവാക്യമാണ് ഗുരു പ്രതിഷ്ഠിച്ചത്. കാരമുക്കു ക്ഷേത്രത്തിലെ പ്രതിഷ്ഠ കെടാവിളക്ക്.

■ 1922-ൽ ടാഗോറും, 1925-ൽ ഗാന്ധിജിയും, ശ്രീ നാരായണഗുരുവിനെ സന്ദർശിച്ചു.

■ 1928 സെപ്റ്റംബർ 20 (1104 കന്നി 5)ന് ശ്രീനാരായണഗുരു സമാധിയായി.

പ്രധാന കൃതികൾ

■ ആത്മോപദേശ ശതകം

■ ദർശനമാല

■ ജാതി മീമാംസ

■ നിർവൃതി പഞ്ചകം

■ അർദ്ധനാരീശ്വര സ്തോത്രം

■ ശിവശതകം

■ കുണ്ഡലിനിപ്പാട്ട്

■ ദൈവദശകം

■ വിഷ്ണുസ്തോത്രങ്ങൾ

■ പ്രപഞ്ചസൃഷ്ടി

■ ബ്രഹ്മവിദ്യാപഞ്ചകം

■ അദ്വൈതദീപിക

■ ചിജ്ജഡ ചിന്തനം

സംഘടനകൾ/പ്രക്ഷോഭങ്ങൾ

■ അരുവിപ്പുറം ശിവപ്രതിഷ്ഠ (1888)

■ ശ്രീ നാരായണ ധർമ പരിപാലന യോഗം (1903 മെയ്15)

■ ശാരദാമഠം, ശിവഗിരി (1909)

■ അദ്വൈതാശ്രമം, ആലുവ (1913)

ഗുരു വചനങ്ങൾ

■ “സംഘടനകൊണ്ട് ശക്തരാകൂ, വിദ്യകൊണ്ട് പ്രബുദ്ധരാകൂ.”

■ “മദ്യം വിഷമാണ്, അത് ഉണ്ടാക്കരുത്, വിൽക്കരുത്, കൊടുക്കരുത്, കുടിക്കരുത്”


■ “അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം”

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. കേരള നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് – ശ്രീ നാരായണ ഗുരു

2. ശ്രീനാരായണഗുരു ജനിച്ചത് ഏതു വർഷമാണ് – 1856

3. ശ്രീനാരായണഗുരു വിദ്യാഭ്യാസകാലത്ത് രചിച്ച കൃതിയുടെ പേരെന്ത് – ഗജേന്ദ്രമോക്ഷം

4. ശ്രീനാരായണഗുരു സ്ഥാപിച്ച “ഓം സാഹോദര്യം സർവത്ര” എന്ന ആശയം മുന്നോട്ടുവെക്കുന്ന ആശ്രമം – അദ്വൈതാശ്രമം ആലുവ

5. ആലുവയിലെ അദ്വൈതാശ്രമം സ്ഥാപിക്കപ്പെട്ട വർഷം – 1913

6. ശ്രീനാരായണഗുരുവിനെ ശിവഗിരി ആശ്രമത്തിൽവെച്ച് ഗാന്ധിജി സന്ദർശിച്ചത് ഏതു വർഷമാണ് – 1925

7. മഹാകവി ടാഗോർ ശ്രീനാരായണഗുരുവിനെ സന്ദർശിച്ചത് ഏതു വർഷമാണ് – 1922

8. ശ്രീനാരായണഗുരു മിശ്രഭോജനം നടത്തിയത് ഏതുവർഷമാണ് – 1915

9. ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ ആലുവയിൽവെച്ച് സർവമത സമ്മേളനം നടന്നത് ഏത് വർഷമാണ് – 1915

10. “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന സന്ദേശം ശ്രീനാരായണഗുരു ലോകത്തിന് നൽകിയത് ഏത് ആശ്രമത്തിൽ വെച്ചാണ് – അദ്വൈതാശ്രമം

11. ശ്രീനാരായണ ധർമ സംഘം സ്ഥാപിക്കപ്പെട്ടത് ഏത് വർഷമാണ് – 1928

12. ശ്രീനാരായണ ധർമ പരിപാലന യോഗം സ്ഥാപിക്കപ്പെട്ടത് ഏത് വർഷമാണ് – 1903

13. ശ്രീനാരായണഗുരു തന്റെ ദൗത്യം വിളംബരം ചെയ്ത അരുവിപ്പുറം ശിവപ്രതിഷ്ഠ ഏത് വർഷത്തിലാണ് നിർവഹിക്കപ്പെട്ടത് – 1888

14. ശ്രീനാരായണ ധർമ പരിപാലന യോഗത്തിന്റെ ആദ്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചത് – കുമാരനാശാൻ

15. എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രം – വിവേകോദയം

16. വിവേകോദയം മാസികയുടെ ആദ്യ പത്രാധിപർ ആരായിരുന്നു – കുമാരനാശാൻ

17. ശ്രീനാരായണഗുരു തലശ്ശേരിയിലെ ജഗന്നാഥ ക്ഷേത്ര പ്രതിഷ്ഠ നടത്തിയത് ഏത് വർഷത്തിലാണ് – 1908


18. ശ്രീ നാരായണ ഗുരു സമാധിയായത് എന്നാണ് – 1928 സെപ്റ്റംബർ 20

19. ആദ്യത്തെ ശിവഗിരി തീർത്ഥാടനം നടന്നതെന്ന് – 1933 ജനുവരി 1

20. ചട്ടമ്പിസ്വാമികൾക്ക് സമർപ്പിച്ചിരിക്കുന്ന ശ്രീ നാരായണ ഗുരുദേവ രചന – നവമഞ്ജരി

21. “ജാതി ഭേദം മതദ്വേഷമേതുമില്ലാതെ സർവരും” എന്നുതുടങ്ങുന്ന വചനം ശ്രീനാരായണ ഗുരു ഏത് ശ്രീകോവിലിന്റെ ചുവരിലാണ് സ്വന്തം കൈയക്ഷരത്തിൽ എഴുതിയത് – അരുവിപ്പുറം

22. ശ്രീനാരായണ ഗുരുവിന്റെ ഏത് കൃതിയിലാണ് “ജാതി ഭേദം മതദ്വേഷമേതുമില്ലാതെ സർവരും” എന്ന വാക്യമുള്ളത് – ജാതിനിർണയം

23. “ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു”, ശ്രീ നാരായണ ഗുരുവുമായിട്ടുള്ള കൂടികാഴ്ചയെപ്പറ്റി ഇങ്ങനെ പറഞ്ഞതാര് – ദീനബന്ധു സി.എഫ്.ആൻഡ്രൂസ്

24. ഗുരു തന്റെ അവസാന പ്രതിഷ്ഠ നടത്തിയ സ്ഥലം – കളൻകോട്

25. 1918-ൽ ഗുരു സന്ദർശിച്ച വിദേശ രാജ്യം – സിലോൺ (ശ്രീലങ്ക)

26. വൈക്കംസത്യാഗ്രഹകാലത്ത് ഗുരു സത്യഗ്രഹാശ്രമം സന്ദർശിച്ചതെന്ന് – 1924 സെപ്റ്റംബറിൽ

27. ഉപനിഷത്തുകളുടെ സാരം സംഗ്രഹിച്ചു ഗുരു രചിച്ച കൃതി – ദർശനമാല

28. ഗുരുവിനെ “രണ്ടാം ബുദ്ധൻ” എന്ന് വിശേഷിപ്പിച്ച മഹാകവി – ജി.ശങ്കരക്കുറുപ്പ്

29. 1904-ൽ എസ്.എൻ.ഡി.പി യുടെ ആദ്യ സമ്മേളനം നടന്നതെവിടെ – അരുവിപ്പുറം

30. നീലഗിരിയിൽ നാരായണഗുരുകുലം സ്ഥാപിച്ചതാര് – നടരാജഗുരു

31. ശിവഗിരി തീർത്ഥാടനത്തിന് പോകുന്നവർക്ക് മഞ്ഞ വസ്ത്രം നിർദേശിച്ചത് – ശ്രീനാരായണഗുരു

32. ശ്രീ നാരായണഗുരു ആരെയാണ് 1925-ൽ പിൻഗാമിയായി നിർദേശിച്ചത് – ബോധാനന്ദ

33. സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ മലയാളി – ശ്രീ നാരായണഗുരു

34. ശ്രീനാരായണഗുരുവിന്റെ പ്രതിമ ആദ്യമായി സ്ഥാപിച്ച സ്ഥലം – തലശ്ശേരി

35. ജാതിനിർണയം രചിച്ചത് – ശ്രീ നാരായണ ഗുരു

36. ശ്രീനാരായണഗുരുവിന്റെ ആത്മോപദേശ ശതകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് – നടരാജഗുരു

37. ശ്രീ നാരായണ ഗുരു എത്ര പ്രാവശ്യം ശ്രീലങ്ക സന്ദർശിച്ചിട്ടുണ്ട് – 2

38. ശ്രീനാരായണഗുരുവിന്റെ ആദ്യ യൂറോപ്യൻ ശിഷ്യൻ – ഏണസ്റ്റ് കിർക്

39. ശ്രീ നാരായണ ഗുരു ഒടുവിൽ പങ്കെടുത്ത എസ്എൻഡിപി യോഗം വാർഷികാഘോഷം നടന്ന സ്ഥലം – പള്ളുരുത്തി

40. ആരെ സന്ദർശിച്ചശേഷമാണ് ശ്രീ നാരായണ ഗുരു മുനിചര്യപഞ്ചകം രചിച്ചത് – രമണ മഹർഷി

41. ശ്രീ നാരായണ ഗുരുവിന് ദിവ്യജ്ഞാനം ലഭിച്ചത് എവിടെവെച്ച് – മരുത്വാമല

42. ശ്രീനാരായണഗുരുവിന്റെ മാതാപിതാക്കൾ – പിതാവ് മാടനാശാൻ, മാതാവ് കുട്ടിയമ്മ


43. ശ്രീനാരായണഗുരു 1916-ൽ സന്ദർശിച്ച മഹാൻ – രമണ മഹർഷി


44. ശ്രീനാരായണഗുരുവിന്റെ ജീവിതം ആസ്പദമാക്കി ഗുരു എന്ന നോവൽ രചിച്ചത് – കെ.സുരേന്ദ്രൻ

45. ശ്രീനാരായണഗുരുവിന്റെ ജന്മസ്ഥലം – ചെമ്പഴന്തി

46. ശ്രീനാരായണഗുരുവിന്റെ അവസാനത്തെ സന്യാസശിഷ്യൻ – ആനന്ദതീർഥ സ്വാമികൾ

47. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിലും നാണയത്തിലും ഇടം പിടിച്ച ആദ്യ കേരളീയൻ – ശ്രീനാരായണഗുരു

48. ബ്രഹ്മശ്രീ ശ്രീനാരായണഗുരുവിന്റെ ജീവചരിത്രസംഗ്രഹം രചിച്ചത് – കുമാരനാശാൻ

49. ശിവഗിരിക്ക് ആ പേരു നൽകിയത് – ശ്രീനാരായണഗുരു

50. ഏത് ഭാഷയിലാണ് ശ്രീനാരായണഗുരു ആത്മോപദേശ ശതകം രചിച്ചത് – മലയാളം

51. ഗാന്ധിജി ശ്രീനാരായണഗുരുവിനെ സന്ദർശിച്ച വർഷം – 1925

52. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി – ശ്രീനാരായണഗുരു

53. ശ്രീനാരായണഗുരുവിന്റെ ദർശനവും ആശയങ്ങളും പാശ്ചാത്യ ലോകത്ത് പ്രചരിപ്പിച്ചത്ത് – നടരാജഗുരു

54. ശ്രീനാരായണഗുരു ഒടുവിൽ സ്ഥാപിച്ച ക്ഷേത്രം – കളവൻകോട്

55. അരുവിപ്പുറം വിപ്ലവം എന്നറിയപ്പെട്ടത് – ശ്രീനാരായണഗുരുവിന്റെ ശിവലിംഗപ്രതിഷ്ഠ

56. ശ്രീനാരായണഗുരുവിന്റെ ആദ്യ ശിഷ്യൻ – ശിവലിംഗദാസസ്വാമികൾ

57. നാരായണഗുരുവിന്റെ രണ്ടാം ശ്രീലങ്ക സന്ദർശനം ഏത് വർഷമായിരുന്നു – 1926

58. ഏത് നദിയുടെ തീരത്താണ് ശ്രീനാരായണ ഗുരു അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയത് – നെയ്യാർ

59. ആരുടെ ആദ്യകൃതിയാണ് ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് – ശ്രീനാരായണഗുരുവിന്റെ

60. രബീന്ദ്രനാഥ ടാഗോർ ശ്രീനാരായണഗുരുവിനെ സന്ദർശിച്ച വർഷം – 1922

61. കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് തിരുവിതാംകൂർ രാജാക്കന്മാർ ഒഴിവാക്കിയിരുന്നു ഏക വ്യക്തി – ശ്രീനാരായണഗുരു

62. യുഗപുരുഷൻ എന്ന സിനിമ ആരുടെ ജീവിതം ആസ്പദമാക്കിയാണ് – ശ്രീനാരായണഗുരു

63. ജനന മരണ ദിവസങ്ങൾ പൊതു ഒഴിവായി കേരളം സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഏക വ്യക്തി – ശ്രീനാരായണഗുരു

65. നിർവൃതി പഞ്ചകത്തിന്റെ കർത്താവ് – ശ്രീ നാരായണഗുരു

66. “ഞാൻ പല സിദ്ധന്മാരെയും മഹർഷിമാരെയും കണ്ടിട്ടുണ്ട്. എന്നാൽ ശ്രീനാരായണഗുരുവിനെക്കാൾ മികച്ചതോ അദ്ദേഹത്തിന് തുല്യനോ ആയ ഒരു മഹാത്മാവിനെ എങ്ങും കണ്ടിട്ടില്ല” ആരുടേതാണ് ഈ വാക്കുകൾ – രബീന്ദ്രനാഥ ടാഗോർ

67. ചെമ്പഴന്തി ആരുടെ ജന്മം കൊണ്ട് പ്രസിദ്ധമാണ് – ശ്രീ നാരായണഗുരു

68. 1924-ൽ ശ്രീനാരായണഗുരു സർവമത സമ്മേളനം വിളിച്ചുചേർത്തത് എവിടെയാണ് – ആലുവ

69. ശ്രീനാരായണഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷമേത് – 1913

70. ശ്രീനാരായണഗുരു വർക്കലയിൽ സമാധിയായത് ഏത് വർഷമാണ് – 1928


8 53
9 58
10 52
11 47
12 62
13 65
14 66
15 62
16 67
17 62
18 64
19 100
20 77
21 71
22 68
23 65
24 58
25 59
26 52
27 62
28 67
29 28
1129067
Labels
Animals
Astronomy
Biology
Chemistry
Computer
Crops
Current Affairs
English
Film Personalities
First in Kerala
Flowers
General Knowledge
Geography
Human Body
India
India Freedom Fighters
India History
India Personalities
Indian Constitution
Indian Geography
Indian Independence Movement
Indian Languages
Indian Social Reformers
Indian States
Kerala
Kerala Districts
Kerala Geography
Kerala History
Kerala History Timeline
Kerala Renaissance Leaders
Kingdoms in Kerala
Literature
Malayalam
Malayalam Poets and Writers
Maths
Physics
Religions
Rivers
Scientis Rulers
World
World History
World Personalities
PSC Study Materials in Malayalam
Online Resource for PSC Study Materials

GEOGRAPHY CLASS ‘X’

Category: Public Expenditure & Budgets
Tool: Public Revenue Reporting and Monitoring


1
Public Revenue Reporting and Monitoring
Carmen Malena& Mahi Khallaf
CIVICUS
Tool summary
Public revenue reporting serves to inform the citizens of the sources and
amounts of government revenue and how it is proposed to be utilized. The public
disclosure of such information is necessary for citizens to understand the
financial resources that government has at its disposal, thereby supporting their
engagement with the government on issues of public finance. Public revenue
reporting also forms the basis for public revenue monitoring which aims to ensure
public revenues are properly managed. By complementing the task of tracking
public budgets and expenditure, public revenue reporting and monitoring plays a
crucial role in holding the government accountable for its decisions and actions.
What is it?
A government‟s income or revenue determines the quantum of funds available
for it to spend on the implementation of public policies, programmes and
services. Access to public revenue information is beginning to gain ground as an
implicit public right. Accessing information about public revenues is a key step for
citizens and civil society organizations (CSOs) to effectively engage with
governments and hold them accountable for the management of public funds.
Therefore, It is important for CSOs and the public at large to know about the
sources and amounts of public revenues.
Armed with information on public revenues, the CSOs can then initiate the
monitoring of public revenues which involves: identifying and analysing sources
and amounts of government revenues like taxes, income from natural resources,
loans and grants; and assessing the fairness and efficiency of revenue
generation such as for e.g. the systems of taxation and the management of
natural resources. Together with public revenue reporting, the monitoring of
public revenue acts complementary to monitoring public budgets, and tracking
what the government does with that revenue. It allows citizens and civil society
to question and/or influence how governments mobilize financial resources andhow those resources are utilized.

Revenue Expenditure is that part of government expenditure that does not result in the creation of assets.